നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി ജോ തോട്ടുങ്കല്‍ വെള്ളി മെഡലിന് അര്‍ഹനായി.

08:39 pm 7/2/2017
Newsimg1_99161495
കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ കെലോണ സിറ്റിയില്‍ നടന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ Culinary ചാമ്പ്യന്‍ഷിപ്പ് ആയ കനേഡിയന്‍ Culinary ചാമ്പ്യന്‍ഷിപ്പില്‍ ജോ തോട്ടുങ്കല്‍ വെള്ളി മെഡലിന് അര്‍ഹനായി. ആദ്യമായാണ് ഒരു മലയാളി ഈ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്നത്. കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ നടന്ന ഗോള്‍ഡ് പ്ലെയിറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയത്. ഒട്ടാവയിലെ കോക്കനട്ട് ലഗൂണ്‍ റെസ്റ്റോറന്റിന്റെ സി.ഇ.ഒയും ചീഫ് ഷെഫുമാണ് ഇദ്ദേഹം.

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളത്തിന്റെ തനതു രുചി നോര്‍ത്ത് അമേരിക്കക്കാരായ വെള്ളക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതിലും വിളമ്പുന്നതിലും ജോ തോട്ടുങ്കലിന്റെ പാചകനൈപുണ്യം എടുത്തുപറയേണ്ടതാണ്. കോക്കനട്ട് ലഗൂണ്‍ എന്ന കേരള റെസ്റ്റോറന്റിലെ രുചി നുകരുന്ന പല വെള്ളക്കാരും കേരളം കാണാന്‍ താത്പര്യം പ്രകടിപ്പിക്കുകയും, അവരുമായി എല്ലാവര്‍ഷവും കേരളത്തില്‍ എത്തുകയും, കേരളത്തിന്റെ രുചിയും പ്രത്യേകതകളും വിദേശികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യാറുണ്ട്.