സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന് നവ നേതൃത്വം

08:30 am 8/2/2017

– ബെന്നി പരിമണം
Newsimg1_26130207
കാലിഫോര്‍ണിയ: സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്റെ 20172018 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഏടുകളില്‍ കുറിക്കപ്പെടും. ‘സ്ത്രീ ശാക്തീകരണം’ എന്ന ലക്ഷ്യത്തില്‍ അടുത്ത രണ്ടു വര്‍ഷത്തെ ഭാരവാഹികളായി സ്ത്രീകളെ മാത്രമാണ് തെരഞ്ഞെടുത്തത്. വളരെ സ്തുത്യര്‍ഹമായ രീതിയില്‍ അടുക്കും ചിട്ടയോടും കൂടിയായിരുന്നു കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം കമ്മിറ്റി പ്രവര്‍ത്തിച്ചത്. സ്റ്റാന്‍ലി സാമുവലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നവ നേതൃത്വത്തിന് എല്ലാവിധ കൈത്താങ്ങലും വാഗ്ദാനം ചെയ്തിട്ടുണ്ട്.

20172018 വര്‍ഷത്തെ ഭാരവാഹികള്‍
പ്രസിഡന്റ്: ജൂലിയറ്റ് മാത്യൂസ്
വൈസ് പ്രസിഡന്റ്: ദീപാ കല്‍റ്റസ്
സെക്രട്ടറി: മഞ്ജു സ്റ്റാന്‍ലി
ജോയിന്റ് സെക്രട്ടറി: ഷാന്റി തോമസ്
ഖജാന്‍ജി: സുരഭി വിനോദ്
പിആര്‍ഓ: ജൂലി തരകന്‍

കമ്മിറ്റി അംഗങ്ങള്‍:
മോളി വെള്ളൂരാട്ടില്‍
നിഷാ തോമസ്
അനിതാ മോനച്ചന്‍
ഷൈനി മരുതനാടിയില്‍
നിഷാ മാത്യു
സാലി കുര്യന്‍
അടുത്ത രണ്ടു വര്‍ഷം വ്യത്യസ്തവും ശക്തവുമായ പരിപാടികളാണ് നടത്തുന്നതെന്ന് പി.ആര്‍.ഓ. ജൂലി തരകന്‍ ഇറക്കിയ പത്ര കുറിപ്പില്‍ സൂചിപ്പിക്കുന്നു.

വാര്‍ത്ത അയച്ചത്: ബെന്നി പരിമണം