10:11 am 8/2/2017
റിയാദ്: നാലു മാസത്തിനിടെ സൗദി അറേബ്യ 39,000 പാക്കിസ്ഥാൻ പൗരൻമാരെ നാടുകടത്തിയെന്നു റിപ്പോർട്ട്. പാക്കിസ്ഥാനിൽനിന്നുള്ളവരെ കർശന സുരക്ഷാ പരിശോധനകൾക്കുശേഷം മാത്രമേ പാക് പൗരൻമാരെ രാജ്യത്തേക്കു പ്രവേശിപ്പിക്കാവൂ എന്നും രാജ്യത്തുള്ളവരെ കർശനമായി നിരീക്ഷിക്കണമെന്നുമുള്ള സുരക്ഷാ ഏജൻസികളുടെ നിർദേശത്തെ തുടർന്നാണ് പാക് പൗരൻമാരെ തിരിച്ചയയ്ക്കുന്നത്. പാക് പൗരൻമാരിൽ ചിലർക്ക് ഐഎസിനോട് അനുഭാവമുണ്ടെന്നായിരുന്നു സുരക്ഷാ മുന്നറിയിപ്പ്.
സൗദിയിലെത്തിയ നിരവധി പാക് പൗരൻമാർ ഭീകരസംഘടനയായ ഐഎസിൽ ചേർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ ജിദ്ദയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരിലും വനിതകൾ അടക്കമുള്ള പാക് പൗരൻമാരുണ്ട്. അതേസമയം, വീസ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് പാക് പൗരൻമാരെ തിരിച്ചയച്ചതെന്ന് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു.