യു.എ. നസീര്‍ സുഖം പ്രാപിക്കുന്നു –

07:38 am 9/2/2017

പി.പി. ചെറിയാന്‍
Newsimg1_65110035
കഴിഞ്ഞ രണ്ട് മാസത്തില്‍ അധികമായി സ്‌പൈനല്‍ സര്‍ജറി കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന, അമേരിക്കയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, മുന്‍ മന്ത്രി യു.എ ബീരാന്‍ സാഹിബിന്റെ മകനുമായ ശ്രീ. യു.എ. നസീര്‍ അപകട നില തരണം ചെയ്തു. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ 27ാം തീയതിയാണ് ബ്രൂക്കിലിനിലെ പ്രശസ്ത ആശുപത്രിയായ Mermonides ലെ സര്‍ജറിക്ക് ശേഷം ഒരു മാസത്തോളം അവിടെയും, തുടര്‍ന്ന് ജനുവരി ആദ്യവാരത്തില്‍ ലോങ്ങ് ഐലന്റിലെ സെന്റ് ചാള്‍സ് റീഹാബ് സെന്ററിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ Hempstead Nassau Extended Care ല്‍ ഫിസിയോതെറാപ്പിക്ക് വേണ്ടി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

നസീറിന്റെ ആരോഗ്യത്തിനും മറ്റുമായി ആശുപത്രിയില്‍ വന്ന് പ്രാര്‍ത്ഥിക്കുകയും, ബന്ധപ്പെടുകയും, ചെയ്തവരുടെ കൂട്ടത്തില്‍ പ്രമുഖ മത മേലധ്യക്ഷന്‍മാരും, ഫോമാ, ഫൊക്കാന, ഐഎന്‍ഓസി, ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.), ഇന്‍ഡ്യ പ്രസ് ക്ലബ്, കേരള സമാജം, ശ്രീനാരായണ അസ്സോസിയേഷന്‍, ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ ഫോറം എന്നിവ ഉള്‍പ്പെടുന്നു.

കൂടാതെ Malayalee Muslims of New Jersey യുടെ ആഭ്യമുഖ്യത്തില്‍, AMMAN (America Malayali, Muslim network), K.M.G. (Kerala Mapila Get Together 2017 NY) ഭാരവാഹികളും ഒരുമിച്ച് വാഷിംഗ്ടണ് തൊട്ട് കണക്റ്റികട്ട് വരെയുള്ള 5 സംസ്ഥാനങ്ങളിലെ 300 ഓളം കുടുംബങ്ങള്‍ ചേര്‍ന്ന് പ്രത്യേകം പ്രാര്‍ത്ഥനയും നടത്തി.

തന്നെയുമല്ല ഏറ്റവും ശക്തമായ മലയാളി സന്നദ്ധ സംഘടനയായ K.M.C.C യുടെ ഗ്ലോബല്‍ ഓര്‍ഗനൈസര്‍ കൂടിയായ നസീറിനു വേണ്ടി വിവിധ ഗള്‍ഫ് നാടുകളിലും ഇന്ത്യയിലും വിവിധ സ്ഥലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു.

ഇനിയും 6 മാസം വരെ ചികിത്സ നടത്തിയാല്‍, നടക്കുവാനുള്ള ശേഷി വീണ്ടെടുക്കാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നസീറിനു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നതോടൊപ്പം വളരെ പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് AMMAN ഭാരവാഹികള്‍ അറിയിച്ചു.