07:49 am 9/2/2017

ബാക് പ്രവിശ്യ: അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ ആറ് റെഡ് ക്രോസ് അംഗങ്ങൾ കൊല്ലപ്പെട്ടു. ഹിമപാതമുണ്ടായ അഫ്ഗാനിസ്ഥാന്‍റെ വടക്കൻ പ്രവിശ്യകളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർക്കു നേർക്കാണ് ആക്രമണമുണ്ടായത്. തൊട്ടടുത്തുനിന്നു വെടിയുതിർത്ത നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജോസ്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിനുശേഷം രണ്ട് രക്ഷാപ്രവർത്തകരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഐഎസിന്‍റെ അഫ്ഗാനിലെ സജീവ കേന്ദ്രങ്ങളിൽ ഒന്നാണിത്.
ആക്രമണത്തെ റെഡ് ക്രോസ് ഇന്‍റർനാഷണൽ കമ്മിറ്റി മേധാവി മോനിക്ക സനറെല്ലി അപലപിച്ചു. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഹിമപാതത്തിൽ നൂറിൽ അധികം പേർ മരിച്ചതായാണ് കണക്ക്.
