ന്യൂഡല്‍ഹി: ഡല്‍ഹി-ബംഗളൂരു ഗോഎയര്‍ വിമാനം സാങ്കേതിക തകരാറുമൂലം അടിയന്തരമായി നിലത്തിറക്കി. ബുധനാഴ്ച ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. 190 പേരുമായി ബംഗളൂരിലേക്കു യാത്ര തിരിച്ച ജി8-557 വിമാനമാണു സാങ്കേതിക തകരാറുമൂലം നിലത്തിറക്കിയത്. രാത്രി 7.32 നു പറന്നുയര്‍ന്ന വിമാനം 7.53 ന് സുരക്ഷിതമായി നിലത്തിറക്കി. ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

