O6:00 pm 9/2/2017

ചെന്നൈ: തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവം രാജി പിൻവലിക്കാനുള്ള തീരുമാനം ഗവർണറെ അറിയിച്ചു. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടാണ് ഒപിഎസ് ഇക്കാര്യം അറിയിച്ചത്. സമ്മർദത്തെ തുടർന്നായിരുന്നു രാജിയെന്ന് അദ്ദേഹം പറഞ്ഞു.
നല്ലതേ നടക്കൂ, താൻ തിരിച്ചുവരുമെന്നും പനീർശെൽവം പറഞ്ഞു. ഗവർണറുമായുള്ള പനീർശെൽവത്തിന്റെ കൂടിക്കാഴ്ച 10 മിനിറ്റ് നീണ്ടുനിന്നു. വൈകിട്ട് ഏഴിന് ശശികലയുമായി ഗവർണർ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
