ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന എഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്ക്കെതിരെ നടന് അരവിന്ദ് സ്വാമി രംഗത്ത്. ഏകാധിപത്യതീരുമാനങ്ങള്ക്ക് ഇത് രാജഭരണകാലമല്ലെന്ന് അരവിന്ദ് സ്വാമി പറഞ്ഞു. ജനങ്ങളെ ഭരിക്കുന്നവരേയല്ല, ജനങ്ങളെ സേവിക്കുന്നവരെയാണ് നമുക്ക് വേണ്ടതെന്നും അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു.
ജനപ്രതിനിധികളെ ഫോണില്‍ വിളിച്ച് തങ്ങളുടെ ആഗ്രഹത്തെ അറിയിക്കാനും അരവിന്ദ് സ്വാമി ആവശ്യപ്പെട്ടു. ഇതിനായി തമിഴ്നാട്ടിലെ എംഎല്‍എമാരുടെ ഫോണ്‍ നമ്പറുകളും ട്വീറ്റിനൊപ്പം അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തിരുന്നു.