ജോസഫ് മണലൂര്‍ ഏബ്രഹാം (ബിജോയ് -35) പെന്‍സില്‍വാനിയായില്‍ നിര്യാതനായി

07:05 pm 10/2/2017

Newsimg1_55597016
പെന്‍സില്‍വാനിയ, ഇരിഞ്ഞാലക്കുട മണലൂര്‍ വീട്ടില്‍ ഡോക്ടര്‍ വര്‍ക്കി ഏബ്രഹാമിന്റെയും ഡോക്ടര്‍ റാണി ഏബ്രഹാമിന്റെയും മകന്‍ ജോസഫ് മണലൂര്‍ ഏബ്രഹാം (ബിജോയ് -35) ഫെബ്രുവരി 5 ന് ഞായറാഴ്ച പെന്‍സില്‍വാനിയായില്‍ നിര്യാതനായി.

പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും മാസ്‌റ്റേഴ്‌സ് ഡിഗ്രി എടുത്തതിനു ശേഷം വാന്‍ഗാര്‍ഡ് ഗ്രൂപ്പിന്റെ പബ്ലിക്ക് അക്കൗണ്ടന്റും ഫിനാന്‍ഷ്യല്‍ പ്ലാനറുമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന ബിനോയ്, സെന്റ് നൊബെര്‍ട്ട്‌സ് കാത്തോലിക് യംങ് അഡല്‍റ്റ് മിനിസ്ട്രിയുടെ ലീഡറും തികഞ്ഞ ആത്മീയ പ്രവര്‍ത്തകനുമായിരുന്നു. ഡോക്ടര്‍ ആന്റണി ഏബ്രഹാം, ജേക്കബ്ബ് ഏബ്രഹാം എന്നിവര്‍ സഹോദരങ്ങളാണ് .

പൊതുദര്‍ശനം 12 ന് ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണിവരെയും, സംസ്ക്കാര ശുശ്രൂഷകള്‍ 13 ന് തിങ്കളാഴ്ച രാവിലെ 8 :30 മുതല്‍ 10 :30 വരെയും ഫിലാഡെല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് (608 Welsh Road , Philadelphia , PA 19115 ) നടത്തപ്പെടും. തുടര്‍ന്ന് മൃതദേഹം ബൈബറി റോഡിലുള്ള ഫോറെസ്‌റ് ഹില്‍സ് സെമിത്തേരിയില്‍ സംസ്കരിയ്ക്കും (25 Byberry Road , Huntingdon Valley , PA 19006 ).

വാര്‍ത്ത തയ്യാറാക്കി അയച്ചത് : രാജു ശങ്കരത്തില്‍ , ഫിലാഡല്‍ഫിയ.