പ്രകാശ് പട്ടേല്‍ മിസ്റ്റര്‍ യുണൈറ്റഡ് നേഷന്‍സ് .

o 7:52 am 11/2/2Ol7

പി.പി. ചെറിയാന്‍
Newsimg1_39428532
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍ മോഡലും നടനുമായ പ്രകാശ പട്ടേല്‍ മിസ്റ്റര്‍ യുണൈറ്റഡ് നേഷന്‍സ് 2016 ആയി തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കയില്‍ നിന്നും മിസ്റ്റര്‍ യുഎസ്എ ആയി നോമിനേറ്റ് ചെയ്യപ്പെട്ട പ്രകാശ് പട്ടേല്‍ ജമൈക്കയിലെ കിങ്ങ്സ്റ്റണില്‍ നടന്ന മിസ്റ്റര്‍ യുണൈറ്റ്‌സ് നേഷന്‍സ് 2016 മത്സരത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും പങ്കെടുത്തവരെ പിന്തള്ളിയാണ് കിരീടം കരസ്ഥമാക്കിയത്. ഫെബ്രുവരി 9 ന് പുറത്തിറക്കിയ പ്രസ്സ് റിലീസിലാണ് ജേതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്.

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പ്രകാശ പട്ടേല്‍ യുണൈറ്റഡ് നേഷന്‍സിലെ ഉദ്യോഗസ്ഥനാണ്. ഈ വലിയ അംഗീകാരം ഇന്ത്യയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പുതിയ സ്ഥാനലബ്ധി ലോക ജനതയുടെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുമെന്നും പട്ടേല്‍ പറഞ്ഞു.
MoreNews_62634.