ജെ. തേക്കുംകാട്ടില്‍

മയാമി: കോറല്‍ സ്പ്രിങ്സ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോന കാത്തലിക് ചര്‍ച്ച് വികാരിയും കോറല്‍ സ്പ്രിങ്സ് സ്പൈക്കേഴ്സ് സ്പോര്‍ട്സ് ക്ലബ്ബിന്റെ സര്വ്വമശ്രഷ്ഠമായ മെമ്പറുമായ ഫാദര്‍ കുര്യാക്കോസ് കുംബീക്കലിന് സ്പൈക്കേഴ്സ് സ്പോര്‍ട്സ് ക്ലബ് ഗംഭീര യാത്രയയപ്പ് നല്കി.
അച്ചന്റെ സ്ഥലം മാറ്റം സ്പൈക്കേഴ്സ് ക്ലബിന് ഒരു തീരാനഷ്ടമാണെന്നും, വോളീബോള്‍ കളിയില്‍ നല്ലൊരു ഒഫന്ഡറും ഡിഫെന്‍ഡറും ആയ അച്ചനില്‍നിന്നും ഒരുപാടു നല്ല കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും സ്പൈക്കേഴ്സ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് തോമസ് ജോര്‍ജ് യാത്രയയപ്പ് മീറ്റിംഗില്‍ പ്രതിപാദിക്കുകയുണ്ടായി. സെക്രട്ടറി ജെസ്വിന് തോമസ്, ട്രഷറര്‍ ജിന്‍സ് തോമസ്, മാനേജര്‍ ദീപു സെബാസ്റ്റ്യന്‍, ക്യാപ്റ്റന്‍ അനീഷ് ജോര്‍ജ്, വൈസ് ക്യാപ്റ്റന്‍ സിംസണ്‍ സ്കറിയ, ഡോ. ബേബി ജോര്‍ജ്, വിനു ജോര്‍ജ് എന്നിവരും മറ്റു ക്ലബ് അംഗങ്ങളോട് ചേര്‍ന്ന് അച്ഛന് യാത്ര മംഗളങ്ങള്‍ ആശംസിക്കുകയുണ്ടായി.
വോളീബോള്‍ കളിയോടുള്ള തന്റെ പ്രത്യേക താല്പര്യവും അതോടൊപ്പം സ്പൈക്കേഴ്സ് ക്ലബ്ബിലെ ഓരോ അംഗവും കാണിച്ചിട്ടുള്ള സ്നേഹവും സാഹോദര്യവും ഈ അവസരത്തില്‍ പ്രത്യേകം നന്ദിയോടെ സ്മരിക്കുകയാണെന്നും അച്ചന് എടുത്തു പറയുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 954-804-7328. ജെ. തേക്കുംകാട്ടില്‍ അറിയിച്ചതാണിത്.
