ഐടി മേഖലയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്ന്​ ​ രവിശങ്കർ പ്രസാദ്​

10:57 am 11/2/2017
images (5)

ന്യൂഡൽഹി: അമേരിക്കയുടെ എച്ച്​–1ബി വിസ നിയന്ത്രണത്തിന്റെ ഫലമായി ​ ഐടി മേഖലയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്ന്​ ​ ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ്​. ഇതുമായി ബന്ധപ്പെട്ട്​ മന്ത്രി വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്തി. ഇന്ത്യയുടെ ആശങ്ക വിദേശകാര്യ മന്ത്രാലയം അമേരിക്ക​യെ അറിയിക്കുമെന്ന്​ രവിശങ്കർ പ്രസാദ്​ പറഞ്ഞു.

നേരത്തെ ഇൗ വിഷയത്തിൽ ചർച്ച നടത്തുന്നതിനായി വ്യവസായ സഹമന്ത്രി നിർമല സീതാരാമൻ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളുടെയും ഐ.ടി കമ്പനി മേധാവികളുടെയും യോഗം വിളിച്ചിരിന്നു. യോഗത്തിൽ ഇന്ത്യൻ ​െഎ.ടി മേഖലയുടെ ആശങ്ക അമേരിക്കൻ ഭരണകൂടത്തെ അറിയിക്കാൻ പ്രതിനിധികളെ അമേരിക്കയിലേക്ക്​ അയക്കുമെന്ന്​ ​െഎ.ടി കമ്പനികളുടെ സംഘടനയായ നാസ്​​കോം പറഞ്ഞിരുന്നു.

20 ബില്യൺ ഡോളറാണ്​ അമേരിക്കൻ ഭരണകൂടത്തിന്​ ഇന്ത്യയിലെ ​െഎ.ടി കമ്പനികൾ നികുതിയായി നൽകുന്നത്. അമേരിക്കയിൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിനും ഇന്ത്യൻ ​െഎ.ടി കമ്പനികൾക്ക്​ നിർണായക പങ്കുണ്ട്​. ഇയൊരു സാഹചര്യത്തിൽ ഇന്ത്യൻ ​െഎ.ടി കമ്പനികൾക്ക്​ എച്ച്​–1ബി വിസയുൾപ്പടെയുള്ള കാര്യങ്ങളിൽ ഇളവ്​ വേണമെന്നാണ്​ ​ ആവശ്യം.​