പോള്‍ പറമ്പിക്ക് ഷിക്കാഗോ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി

7:37 am 12/2/2017

– പി.പി. ചെറിയാന്‍
Newsimg1_82541362
ഷിക്കാഗോ: കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) ഡയറക്ടറും ഷിക്കാഗോ ഐഎന്‍ഒസി സ്ഥാപക പ്രസിഡന്റുമായ പോള്‍ പറമ്പിയുടെ ഇരുപത്തിയഞ്ചാമത് വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹം സംഘടിപ്പിച്ച ചടങ്ങില്‍ ഊഷ്മള സ്വീകരണം നല്‍കി. ഫെബ്രുവരി 4 ന് ഷിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ഷിക്കാഗോ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും ഫാ. ബോബന്‍ വട്ടപുറത്തിന്റെ സഹകാര്‍മ്മികത്വത്തിലും നടന്ന ദിവ്യ ബലിയോടെയാണ് സ്വീകരണ ചടങ്ങിന് തുടക്കം കുറിച്ചത്.

തുടര്‍ന്ന് പാരീഷ് ഹാളില്‍ ബിഷപ്പ് ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷതയില്‍ സ്വീകരണ യോഗത്തില്‍ ബിനു പാലക്കാത്തടം സ്വാഗതം പറഞ്ഞു. പി. പി. ചെറിയാന്‍ (ഡാലസ്) പോളിനെ ആദരിച്ചു. ജോയിച്ചന്‍ പുതുകുളം, ഫോമയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ബിജു എടാത്ത്, സണ്ണി വള്ളിക്കളം, ഫൊക്കാനയെ പ്രതിനിധീകരിച്ചു ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ഐഎന്‍ഒസിയെ പ്രതിനിധീകരിച്ചു സന്തോഷ് നായര്‍, ഷാല്‍ബി പോള്‍ ചേനോച്ച്, അഗസ്റ്റ്യന്‍ കരികുറ്റിയില്‍, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രതിനിധി ഹെറാള്‍ഡ് ഫിഗറൊ, സാഹിത്യ വേദി പ്രതിനിധി ജോണ്‍ എലക്കാട്ട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

ഫാ. ഏബ്രഹാം മുത്തേലത്ത്, തോമസ് മാത്യു, ശിവന്‍ മുഹമ്മ, ജേബ് കുളങ്ങര, സുനില്‍ ട്രൈസ്റ്റാര്‍, വര്‍ഗീസ് മാളിയേക്കല്‍, ജോയ് ചെമ്മാച്ചന്‍, പീറ്റര്‍ കുളങ്ങര, ജോഷി വള്ളികുളം, ജോയ് നെടിയകാലായില്‍, ബീന വള്ളികുളം, പ്രസന്നന്‍ വര്‍ഗീസ്, ഗ്ലാഡ് സണ്‍ വര്‍ഗീസ് തുടങ്ങിയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

പോള്‍ പറമ്പി മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹകരണം അഭ്യര്‍ഥിച്ചു. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ പറമ്പി ഷിക്കാഗോയിലെ സ്ഥിരം താമസകാരനാണെങ്കിലും കേരളത്തില്‍ ചാലക്കുടി കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ സ്ഥാനാര്‍ഥികളുടെ പ്രഥമ ലിസ്റ്റില്‍ ചാലക്കുടിയില്‍ നിന്നും പോള്‍ പറമ്പിലും ഉള്‍പ്പെട്ടിരുന്നു.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും കിന്‍ഫ്രാ ഡയറക്ടര്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞത് പോള്‍ പറമ്പിക്ക് ലഭിച്ച സാമൂഹ്യ സേവനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു. കിന്‍ഫ്രാ ഡയറക്ടര്‍ പദവി ഒഴിയുന്നതുവരെ കേരളത്തിലായിരിക്കും കൂടുതല്‍ സമയം ചിലവഴിക്കുക എന്ന് പോള്‍ പറമ്പി വ്യക്തമാക്കി.