ജോസഫ് മാത്യു അയത്തുപാടം (59) ന്യൂയോര്‍ക്കില്‍ നിര്യാതനായി

08:49 pm 12/2/2017

Newsimg1_14096745
ന്യൂയോർക്ക് ജോസഫ് മാത്യു അയത്തുപാടം (59) ബ്രോങ്ക്‌സ് ന്യൂയോര്‍ക്കില്‍ നിര്യാതനായി. തൊടുപുഴ നെയ്യാശേരി അയത്തുപാടം മാത്യു -അന്ന ദമ്പതികളുടെ പത്തു മക്കളില്‍ ഒരാള്‍ ആണ് പരേതന്‍. ഭാര്യ ആന്‍സി മാത്യു പാലാ കടപ്ലാക്കല്‍ കുടുംബാംഗമാണ് , മക്കള്‍. ശില്പ ജോസഫ്, ഡോണ ജോസഫ്.

പൊതുദര്‍ശനം 13 തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ ബ്രോങ്ക്‌സിലുള്ള മാക് കാല്‍സ് ഫ്യൂണറല്‍ ഹോമില്‍ നടക്കും.

സംസ്കാര ചടങ്ങുകള്‍ 15 ബുധനാഴ്ച രാവിലെ 10 മണിക്ക് ബ്രോങ്ക്‌സ് സെന്‍റ് ഫ്രാന്‍സിസ് ഓഫ് റോം റോമന്‍ കാത്തലിക് ചര്‍ച്ചില്‍ നടത്തപ്പെടും.

മാക് കാല്‍സ് ഫ്യൂണറല്‍ ഹോം 4035 ബ്രോണ്‍സ്‌വുഡ് അവന്യൂ ബ്രോങ്ക്‌സ് ന്യൂ യോര്‍ക്ക് 10466.
സെന്‍റ് ഫ്രാന്‍സിസ് ഓഫ് റോം 761 ഈസ്റ്റ് 236ത് സ്ട്രീറ്റ്, ബ്രോങ്ക്‌സ് ന്യൂ യോര്‍ക്ക് 10466.
കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലമന്റ് മാത്യു 201 615 9837.