08:45:am 13/2/2017
ചണ്ഡീഗഡ്: അതിർത്തി ലംഘിച്ച് ഇന്ത്യയിൽ കടന്ന പാക്കിസ്ഥാൻ സ്വദേശിയെ ബിഎസ്എഫ് തിരിച്ചയച്ചു. പാകിസ്ഥാൻ പൗരനായ മൊഹമ്മദ് അലി എന്നയാളെയാണ് ബിഎസ്എഫ് തിരിച്ചയച്ചത്.
വെള്ളിയാഴ്ച പഞ്ചാബിലെ ഫിരോസ്പൂർ മേഖലയിലെ ഒൗട്ട് പോസ്റ്റിൽനിന്നുമാണ് മൊഹമ്മദ് അലിയെ ബിഎസ്എഫ് പിടികൂടിയത്. ഇയാൾ അബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിലെത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു.