പന്നീർസെൽവം ഇന്ന് സെക്രട്ടേറിയറ്റിലെത്തുന്നുണ്ട്.

01:22 pm 13/2/2017
download (5)
ചെന്നൈ: ദിവസങ്ങളായി തുടരുന്ന അനിശ്ചിതങ്ങൾ തുടരവേ തമിഴ്നാട്ടിൽ ഇന്ന് നിർണായക ദിനം. സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്നെങ്കിലും അനിശ്ചിതത്വം അവസാനിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഗവർണർക്ക് ശശികലയും പന്നീർസെൽവവും ആശംസകൾ നേർന്നു. കാവൽ മുഖ്യമന്ത്രിയായ പന്നീർസെൽവം ഇന്ന് സെക്രട്ടേറിയറ്റിലെത്തുന്നുണ്ട്.

അണ്ണാ ഡി.എം.കെ എം.എൽ.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡി.എം.കെയുടെ പ്രവര്‍ത്തക സമിതിയോഗം ഇന്നു ചേരുന്നുണ്ട്.