റോക്‌ലാന്‍ഡ് സോഷ്യല്‍ ക്ലബ് മാര്‍ച്ച് ആദ്യ വാരം ആരംഭിക്കുന്നു

7:55 am 14/2/2017

– മൊയ്തീന്‍ പുത്തന്‍ചിറ
Newsimg1_25132567
ന്യൂയോര്‍ക്ക്: കാലഘട്ടത്തിന് അനുസൃതമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവരുവാനും അത് സമയോചിതമായി നടപ്പിലാക്കുവാനും ലക്ഷ്യമിട്ട് ഏതാനും പേരുടെ ശ്രമഫലമായി റോക്‌ലാന്‍ഡ് സോഷ്യല്‍ ക്ലബ് മാര്‍ച്ച് ആദ്യവാരം മുതല്‍ സ്‌റ്റോണി പോയിന്റില്‍ ആരംഭിക്കുന്നു.

സമൂഹത്തിലെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒന്നിച്ചു കൂടുവാനും അവരവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും ഈ സംരംഭം തീര്‍ച്ചയായും ഉപകരിക്കുമെന്നതില്‍ സംശയമില്ല. കുട്ടികള്‍ക്ക് വേണ്ടി നൃത്തം, സംഗീതം, വാദ്യോപകരണം തുടങ്ങിയവയും, മുതിര്‍ന്നവര്‍ക്കു വേണ്ടി നൃത്തം, സംഗീതം,സൂമ്പ ക്ലാസ്, ചീട്ടുകളി, ഷട്ടില്‍, ബാസ്കറ്റ് ബോള്‍ തുടങ്ങിയവയും ഈ സോഷ്യല്‍ ക്ലബ്ബില്‍ ഉണ്ടായിരിക്കും. അതോടൊപ്പം, സീനിയര്‍ സിറ്റിസണ്‍സിനുവേണ്ടി പ്രത്യേക പരിപാടികളും രൂപപ്പെടുത്തുന്നുണ്ട്. ചിരിയരങ്ങുകള്‍, മെഡികെയ്ഡ് പ്ലാനിംഗ്, ഇന്‍വെസ്റ്റ്‌മെന്റ്‌സ്, മെഡിക്കല്‍ സെമിനാറുകള്‍ തുടങ്ങിയവയും സോഷ്യല്‍ ക്ലബ് നടത്തുവാന്‍ ആഗ്രഹിക്കുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടിയുടെ ആഭിമുഖ്യത്തിലാണ് ഈ സോഷ്യല്‍ ക്ലബ് രൂപപ്പെടുന്നത്. ഈ സംരംഭത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അതാത് വിഷയങ്ങളിലെ അദ്ധ്യാപകരുമായി താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.