കാര്‍ഗോ ബഹിരാകാശ പേടകം നിര്‍മിക്കുന്നതിനായി ചൈന ഒരുങ്ങുന്നു.

08:09 am 14/2/2017
download

ബെയ്ജിംഗ്: കാര്‍ഗോ ബഹിരാകാശ പേടകം നിര്‍മിക്കുന്നതിനായി ചൈന ഒരുങ്ങുന്നു. സ്‌പേസ് ലബോറട്ടറിക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നതിനുവേണ്ടിയാണ് കാര്‍ഗോ നിര്‍മിക്കുന്നത്. ടിയാന്‍ഷു-1 എന്ന കാർഗോ ബഹിരാകാശ പേടകമാണു ചൈന സ്വയം വികസിപ്പിച്ചെടുക്കുന്നത്

ടിയാന്‍ഷു-1 കാര്‍ഗോ ബഹിരാകാശ പേടകം ലോംഗ് മാര്‍ച്ച്-7 വൈ2 റോക്കറ്റ് ഉപയോഗിച്ചു ഏപ്രിലില്‍ വിക്ഷേപിക്കുവാനാണു ചൈന തയ്യാറെടുക്കുന്നതെന്നു സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൈനാന്‍ പ്രവിശ്യയിലെ വെന്‍ചാംഗ് സ്‌പേസ് ലോഞ്ച് സെന്‍ററില്‍ തിങ്കളാഴ്ച പേടകത്തിന്‍റെ പരീക്ഷണം നടത്തിയതായി ചൈന മാനിഡ് സ്‌പേസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.