വല്‍സന്‍ പി. ജോണ്‍ ഡാലസില്‍ നിര്യാതനായി

08:29 pm 14/2/2017

– ഷാജി രാമപുരം
Newsimg1_24495807
ഡാലസ്: ഓമല്ലൂര്‍ കാപ്പില്‍ പൂക്കോട്ട് വല്‍സന്‍ പി. ജോണ്‍(71) ഡാലസില്‍ നിര്യാതനായി. നാഷ്ണല്‍ ഹൈവേ അതോററ്റി ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജരും, കേരള പി.ഡബ്ല്യൂ.ഡി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറും ആയിരുന്ന പരേതന്‍, വിരമിച്ച ശേഷം അമേരിക്കയിലുള്ള മക്കളോടൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

കോഴഞ്ചേരി ചാലുകുന്നേല്‍ ഡോ.അന്നമ്മ ജോര്‍ജ് ആണ് ഭാര്യ. ഡോ.ബിനു ജോണ്‍ (റിച്ച്മോണ്ട, വെര്‍ജീനിയ), സൂസന്‍ ജോണ്‍ (ടീ.സി.എസ്.ബാംഗ്ലൂര്‍), ബിപിന്‍ ജോര്‍ജ് ജോണ്‍ (ഇന്‍ഫോസിസ് ഡാളസ്) എന്നിവര്‍ മക്കളും, ഡോ.സ്മിത തോമസ്, ബിനോയ് എബ്രഹാം, പ്രിയ മാത്യു ഇലഞ്ഞിക്കല്‍ എന്നിവര്‍ മരുമക്കളും, മാത്യു, ഐറിന്‍, ജോയല്‍, ഏബല്‍, നോയല്‍, ഈതന്‍, ഏവലിന്‍ എന്നിവര്‍ കൊച്ചുമക്കളും ആണ്.

ഫെബ്രുവരി 15 ബുധനാഴ്ച വൈകീട്ട് 6.30 മുതല്‍ 9 മണി വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് പള്ളിയില്‍ (11550, Luna Rd, Dallas, TX-75234) വെച്ച് പൊതുദര്‍ശനവും, വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ പള്ളിയില്‍ വെച്ച് സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് കോപ്പല്‍ റോളിങ്ങ് ഓക്സ് ഫ്യൂണറല്‍ ഹോമില്‍ (400 Freeport PKWY, COPPELL, TX 75019) സംസ്കാരം നടത്തുന്നതുമാണ്.