ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 25ന്

08:30 pm 14/2/2017
– പി. പി. ചെറിയാന്‍
Newsimg1_10464681
ഹൂസ്റ്റണ്‍: മല്ലപ്പള്ളിയില്‍ നിന്നും ഹൂസ്റ്റണിലും, സമീപ പ്രദേശങ്ങളിലും വന്ന് താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാര്‍ഷീക പൊതുയോഗം ഫെബ്രുവരി 25 ഞായര്‍ 4 മണിക്ക് സ്റ്റാഫോഡില്‍ (920 FM 1092, Murphyroad, Houston) വെച്ചു ചേരുന്നതാണ്.

ഈ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളേയും, സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

സംഗമത്തിന്റെ കാരുണ്യ കരസ്പര്‍ശമായ വിദ്യാഭ്യാസ സഹായ റിപ്പോര്‍ട്ടും, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷര്‍ സെന്നി(ടലിി്യ) ഉമ്മന്‍ അവതരിപ്പിക്കുമെന്ന് സംഗമം പ്രസിഡന്റ് ചാക്കോ നൈനാന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ചാക്കോ നൈനാന്‍ 832 661 7555