08:40 am 15/2/2017

ഇസ്ലാമാബാദ്: ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് പാക്കിസ്ഥാനിലെ സ്വകാര്യ ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ലാഹോർ ഹൈക്കോടതിയാണ് ഇതുസംബന്ധിച്ചു വിധി പുറപ്പെടുവിച്ചത്. എന്നാൽ പാക്കിസ്ഥാൻ മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി മാത്രമേ പ്രദർശനത്തിന് അനുമതിയുണ്ടാകൂ. കൂടുതൽ വാദങ്ങൾക്കായി മാർച്ച് രണ്ടിന് കേസ് വീണ്ടും കോടതി പരിഗണിക്കും.
നേരത്തെ, ഇന്ത്യൻ സിനിമകൾക്കു പാക്കിസ്ഥാനിലെ തിയറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന പ്രദർശനവിലക്ക് ഭരണകൂടം ഇടപെട്ട് പിൻവലിച്ചിരുന്നു.
–
