പ്രഫ.ഡോ. ജോണ്‍ വി.മാത്യു(87) നിര്യാതനായി –

08:30 am 16/2/2017

ഷാജി രാമപുരം
Newsimg1_57824340
ഡാലസ്: 1965 ല്‍ അമേരിക്കയില്‍ കുടിയേറിയ പ്രവാസി മലയാളികളില്‍ പ്രമുഖനും തിരുവല്ല മാര്‍ത്തോമാ കോളേജ്, ആലുവ യു.സി. കോളേജ് എന്നിവടങ്ങളില്‍ മുന്‍ അദ്ധ്യാപകനും ആയിരുന്ന കോട്ടയം മണലൂര്‍ വെമ്പഴത്തറയില്‍ പ്രഫ.ഡോ. ജോണ്‍ വി.മാത്യു(87) നിര്യാതനായി.

1971 മുതല്‍ ടെക്സാസ്സിലെ ടാരന്റ് കൗണ്ടി കോളേജില്‍ ദീര്‍ഘനാള്‍ അദ്ധ്യാപകന്‍ ആയിരുന്ന പരേതന്‍ ഡാലസിലെ വിവിധ സാമൂഹീക സാംസ്കാരിക സംഘടനകളുടെ മുഖ്യ ശില്പിയും, ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ നിരവധി സാഹിത്യകൃതികളുടെ രചയിതാവും ആയിരുന്നു.

കോട്ടയം ചിലമ്പാട്ട് സാറ ഓമന മാത്യു ആണ് ഭാര്യ. റീന (ന്യൂയോര്‍ക്ക്), സുനില്‍ (ഒക്കലഹോമ), റോഷന്‍ (ഡാലസ്), ആന്‍(വാഷിംഗ്ടണ്‍ ഡി.സി.) എന്നിവര്‍ മക്കളും, ഡോ.മോഹന്‍ എബ്രഹാം, ലൂയിസ്, ശോഭ എന്നിവര്‍ മരുമക്കളും, ജയിസണ്‍, ജാസ്മിന്‍, ജോണ്‍, സാറ, തോമസ് എന്നിവര്‍ കൊച്ചുമക്കളും ആണ്.ഫെബ്രുവരി 16 വ്യാഴാഴ്ച വൈകീട്ട് 6 മുതല്‍ 9 മണി വരെ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് കരോട്ടണില്‍ (1400 W Frankford Rd, Carrollton, TX-75007) വെച്ച് പൊതുദര്‍ശനവും, വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കോപ്പല്‍ റോളിങ്ങ് ഓക്സ് ഫ്യൂണറല്‍ ഹോമില്‍ (400 Freeport PKWY, Coppell, TX 75019) വെച്ച് സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് സംസ്കാരവും നടത്തുന്നതാണ്.