പാറ്റ ശല്യം: സിറ്റി കൗണ്‍സില്‍ യോഗം മാറ്റിവച്ചു

08:31 am 16/2/2017
– പി. പി. ചെറിയാന്‍
Newsimg1_1425739
ഒക്കലഹോമ: ഒക്കലഹോമയിലെ സിറ്റിയായ ഹാര്‍ട്ട്സ് ഹോണ്‍ കൗണ്‍സില്‍ മറ്റിങ്ങ്, ഹാളിനകത്ത് പാറ്റകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ചു.ഒക്കലഹോമ ഹാര്‍ട്ട്സ്ഹോണ്‍ സിറ്റി മേയര്‍ ലിയോണ്‍ മെയ്സാണ്ഫെബ്രുവരി 13 തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. പൊതുനങ്ങള്‍ക്കുള്ള പ്രവേശനം നിഷേധിച്ചത്.

മെയ്ന്റനന്‍സ് വര്‍ക്കേഴ്സാണ് ഫര്‍ണിച്ചറുകള്‍ക്കിടയില്‍ പാറ്റകളെ കണ്ടെത്തിയത്. ചൊവ്വാഴ്ച സിറ്റി ഹാളിനകത്ത് പാറ്റകളെ കൊല്ലുന്നതിനുള്ള മരുന്ന് സ്പ്രെ ചെയ്തതിന് ശേഷം മാത്രമേ ഇനി കൗണ്‍സില്‍ മീറ്റിങ്ങ് തുടരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നും മേയര്‍ പറഞ്ഞു.പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം പിറ്റ്സ് ബര്‍ഗ് കൗണിയിലായിരിക്കും ഔദ്യോഗിക റിക്കാര്‍ഡുകള്‍ കൈകാര്യം ചെയ്യുക എന്നും മേയര്‍ അറിയിച്ചു.