ആലപ്പോയില്‍ ഐഎസ് ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു.

08:35 am 16/2/2017

images (1)

ആലപ്പോ: സിറിയയിലെ ആലപ്പോയില്‍ ഐഎസ് ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ആലപ്പോയിലെ അല്‍-ഖാഫ്‌സേയിലുള്ള പ്രധാന ജലവിതരണ പൈപ്പാണ് ഐഎസ് തകര്‍ത്തത്. ആലപ്പോയില്‍നിന്നു 90 കിലോമീറ്റര്‍ കിഴക്കാണ് അല്‍-ഖാഫ്‌സേ. ജലവിതരണ പൈപ്പുകള്‍ക്കു സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ആലപ്പോ ഗവര്‍ണര്‍ ഹുസൈന്‍ ഡിബ് പറഞ്ഞു.

ആലപ്പോയില്‍ അടിയന്തരമായി 51 കിണറുകള്‍ കുഴിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇതിലുടെ പ്രദേശത്ത് ശുദ്ധജലത്തിന്‍റെ ലഭ്യത ഉറപ്പുവരുത്താനാണു സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.