08:55 am 16/2/2017

ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റ് ചീഫും എക്സിക്യുട്ടിവ് ഡയറക്ടറുമായി അരവിന്ദ് കത്പാലിയയുടെ ഫ്ളയിംഗ് ലൈസൻസ് മൂന്നു മാസത്തേക്കു റദ്ദാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷ (ഡിജിസിഎ) ന്േറതാണ് നടപടി. വിമാനം പറത്തുന്നതിനുമുന്പ് പൈലറ്റുമാർ നടത്തേണ്ട പ്രീ ഫ്ളൈറ്റ് ബ്രത്ത് അനലൈസർ ടെസ്റ്റ് കത്പാലിയ ഒഴിവാക്കിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞമാസം 19നായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കത്പാലിയ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎയുടെ നടപടി.
