8:59 am 16/2/2017
പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി. നോക്കൗട്ട് ഘട്ടത്തിലെ ആദ്യ പാദമത്സരത്തില്‍ ഫ്രഞ്ച് ടീം പിഎസ്ജിയാണ് എതിരില്ലാത്ത നാല് ഗോളിന് മെസിയും സുവാരസും നെയ്മറുമടങ്ങുന്ന ബാഴ്‌സയെ തകര്‍ത്തത്. പിഎസ്ജിക്കായി അര്‍ജന്റൈന്‍ താരം ഏഞ്ചല്‍ ഡി മരിയ ഇരട്ടഗോളുമായി തിളങ്ങിയപ്പോള്‍ ഡ്രാക്‌സ്‍ലര്‍, എഡിസണ്‍ കവാനി എന്നിവര്‍ മറ്റ് രണ്ട് ഗോളുകള്‍ നേടി.
പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ മെസി, സുവാരസ്, നെയ്മർ ത്രയത്തെ പിടിച്ചു കെട്ടിയാണ് പിഎസ്ജി ജയം സ്വന്തമാക്കിയത്. 18-ാം മിനിറ്റിൽ ഡി മരിയയിലൂടെ അക്കൗണ്ട് തുറന്ന പിഎസ്ജി എല്ലാനിലയിലും ബാഴ്സയെ നിഷ്പ്രഭരാക്കി. പന്തടക്കത്തിൽ ബാഴ്സ മുന്നിട്ടു നിന്നെങ്കിലും പതിവു കളി പുറത്തെടുക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായത്.
തോല്‍വിയോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാനുള്ള ബാഴ്‌സയുടെ സാധ്യത മങ്ങി. രണ്ടാം പാദത്തില്‍ വന്‍ജയം നേടിയാല്‍ മാത്രമേ ഇനി ബാഴ്‌സയ്‌ക്ക് അവസാന എട്ടില്‍ കടക്കാനാകൂ. രണ്ടാം പാദത്തിലും മികച്ച കളി പുറത്തെടുത്താൽ പിഎസ്ജിക്ക് ക്വാർട്ടറിലേക്ക് കടക്കാം.
കഴിഞ്ഞ നാലു സീസണായി ഫ്രഞ്ച് ചാന്പ്യന്മാർക്ക് ക്വാർട്ടറിനപ്പുറം കടക്കാനായിട്ടില്ല.ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോട്ട്മുണ്ടിനും തോല്‍വി പിണഞ്ഞു. പോര്‍ച്ചുഗല്‍ ടീം ബെന്‍ഫിക്കയാണ് ഡോട്ട്മുണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചത്.

