ശ്രീനഗർ: ജമ്മുകാഷ്മീരിലെ സാംബയിൽ സൈനികൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഹവീൽദാർ ക്രിഷൻ സിംഗാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സാംബയിലെ മഹേശ്വറിലായിരുന്നു സംഭവം.
സർവീസ് റിവോൾവർ ഉപയോഗിച്ച് തലയിൽ നിറയൊഴിച്ചാണ് ജീവനൊടുക്കിയത്. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയായ ക്രിഷ് 1997 ലാണ് സൈന്യത്തിൽ ചേർന്നത്. –

