08:40 am 18/2/2017
കൊച്ചി: ചലചിത്ര താരത്തെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് ഒരു സംഘമാളുകൾ ഭാവനയുടെ കാറിലേക്ക് അതിക്രമിച്ച് കയറിയത്. കാറിൽവച്ച് പലവട്ടം തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും താരം മൊഴി നൽകി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായാണ് വിവരം. പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
താരത്തിന്‍റെ മുൻ ഡ്രൈവർ മാർട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. പെരുമ്പാവൂർ പോലീസ് കേസെടുത്തു. നടൻ ലാലിന്‍റെ വീട്ടിലേക്ക് ഓടിക്കയറിയാണ് താരം രക്ഷപ്പെട്ടതെന്നാണ് വിവരം.