സിറിയയിലെ ഡാറയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേർ കൊല്ലപ്പെട്ടു.

08:47 am 18/2/2017
download
ഡമാസ്‌കസ്: സിറിയയിലെ ഡാറയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേർ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജബ്ഹത് അല്‍-നുസ്‌റാ ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. ഡാറ നഗരത്തില്‍നിന്നു അഞ്ച് കിലോമീറ്റര്‍ കിഴക്ക് അല്‍-നുയിമെ നഗരത്തില്‍നിന്നുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

വ്യാഴാഴ്ച ഡാറയിലെ ഭീകര ക്യാമ്പിനു നേരെ സിറിയന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നിരവധി ഭീകരരും അല്‍-നുസ്‌റാ നേതാവ് മുഹമ്മദ് അല്‍-ഫറാജും കൊല്ലപ്പെട്ടിരുന്നു.