ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഇന്നു നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേ കോണ്‍ഗ്രസ് അംഗങ്ങൾ വോട്ട് ചെയ്യും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിന് ഹൈക്കമാൻഡ് നിർദേശം നൽകി. ഡിഎംകെ നിലപാട് തുടരാനാണ് ഹൈക്കമാൻഡ് നിർദേശം. അനാരോഗ്യം അലട്ടുന്ന ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധിയും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കില്ല.
ശനിയാഴ്ച രാവിലെ കോയന്പത്തൂർ എംഎൽഎ പി.ആർ.ജി. അരുണ്‍ കുമാർ പനീർശെൽവം പക്ഷത്തേക്കു മാറിയിരുന്നു. ഇതോടെ പളനിസ്വാമിക്കു 122 എംഎൽഎമാരുടെ പിന്തുണയാണ് ഇപ്പോൾ ഉള്ളത്. കേവല ഭൂരിപക്ഷത്തിനു 117 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.

