അമി ബിറ സയസ് ഹൗസ് കമ്മിറ്റിയിലേക്ക്

3:23 pm 18/2/2017

– പി.പി. ചെറിയാന്‍
unnamed (1)
കാലിഫോര്‍ണിയ: കാലിഫോര്‍ണിയാ 7വേ കണ്‍ഗ്രഷണല്‍ ഡിസ്ട്രികറ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അമി ബിറയെ(51) സയന്‍സ്, സ്‌പെയ്‌സ് ആന്റ് ടെക്‌നോളജി ഹൗസ് കമ്മിറ്റി അംഗമായി ഫെബ്രുവരി 14ന് തിരഞ്ഞെടുക്കപ്പെട്ടു.

2013 മുതല്‍ ഇതേ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അമി ബിറ മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

റാങ്കിങ്ങ് മെമ്പറായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചതില്‍ അഭിമാനവും, സന്തോഷവും ഉണ്ടെന്ന് അമിബിറ പറഞ്ഞു.

യു.എസ്. ഹൗസിലെ ഡമോക്രാറ്റിക്ക് പ്രതിനിധികളാണ് അമി ബിറയുടെ പേര്‍ ഐക്യകണ്‌ഠേന നിര്‍ദ്ദേശിച്ചത്.

14 റിപ്പബ്ലിക്കന്‍സും 8 ഡമോക്രാറ്റ്‌സും ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ നേതൃത്വ സ്ഥാനത്ത് റിപ്പബ്ലിക്കനാണ്. ടെക്‌സസ്സില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ബ്രയാന്‍ ബബിനാണ് സബ് കമ്മറ്റി ചെയര്‍മാന്‍.