മേരിലാൻറ്: ജർമ്മൻ എകാധിപതി ഹിറ്റലർ ഉപയോഗിച്ചിരുന്ന ട്രാവലർ ഫോൺ ലേലത്തിന്. മേരിലാൻറിലെ ലേല കമ്പനിയാണ് ഫോൺ ലേലത്തിന് വെക്കുന്നതിനാണ്. ഒരു ലക്ഷം ഡോളറാണ് ഫോണിെൻറ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.
റഷ്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ബ്രിഗേഡിയർ റാൽഫ് റെയിനറിന് ഹിറ്റലറിെൻറ ബങ്കർ സന്ദർശിക്കുേമ്പാഴാണ് ഫോൺ ലഭിച്ചത്. അദ്ദേഹത്തിെൻറ മകനാണ് ഇപ്പോൾ ഫോൺ ലേലം ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചിരിക്കുന്നത്.
ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹിറ്റലറിെൻറ ടെലിഫോൺ. നിരവധി ആക്രമണങ്ങൾക്ക് ഹിറ്റ്ലർ ഉത്തരവിട്ടത് ഇൗ ടെലിഫോണിലൂടെയായിരുന്നു. ആ ഉത്തരവുകൾ മൂലം ലക്ഷക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ഫാസിസത്തിെൻറ പ്രതീകമാണ് ടെലിഫോൺ എന്നാണ് ലേലം നടത്തുന്നവരുടെ പക്ഷം.