നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്‌ളോറിഡയില്‍ നിര്യാതനായി

10:50 pm 18/2/2017
– ജയപ്രകാശ് നായര്‍
Newsimg1_81286066
ഫ്‌ളോറിഡ: കിടങ്ങൂര്‍ വെള്ളാഞ്ചേരില്‍ പരേതരായ ഉതുപ്പാന്‍ മറിയാമ്മ ദമ്പതികളുടെ മകന്‍ നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്‌ളോറിഡയില്‍ ഫെബ്രുവരി 16ന് നിര്യാതനായി. ഭാര്യ മറിയാമ്മ പേരൂര്‍ പുളിക്കത്തൊട്ടില്‍ കുടുംബാംഗമാണ്.

മക്കള്‍: മേരിക്കുട്ടി പ്ലാങ്കൂടത്തില്‍, ഏലിയാമ്മ മറ്റത്തില്‍പറമ്പില്‍, ആനി പാറാനിക്കല്‍, ഗ്രേസി പുത്തൂപ്പള്ളില്‍, റോയി പിണക്കുഴത്തില്‍. മരുമക്കള്‍ : ജേക്കബ്, ടൈനി, ബേബിച്ചന്‍, ടോമി, എല്‍സി.

പൊതുദര്‍ശനം/മെമ്മോറിയല്‍ സര്‍വീസ്: ഫെബ്രുവരി 19 ഞായറാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ (1105 ചണ 6വേ അ്‌ല, എ.േ ഘമൗറലൃറമഹല, എഘ 33311).

സംസ്കാര ശുശ്രൂഷകള്‍: ഫെബ്രുവരി 20 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍. തുടര്‍ന്ന് ഹോളിവുഡ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ (3001 N. 72nd Ave., Hollywood, Fl) സംസ്കാരവും നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് 9544834990, ബേബിച്ചന്‍ 9549074863.