02:00 pm 19/2/2017

ചെന്നൈ: മറീന ബീച്ചിൽ സത്യാഗ്രഹമിരുന്ന ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിനെതിരേ പോലീസ് കലാപശ്രമത്തിന് കേസെടുത്തു. തമിഴ്നാട് നിയമസഭയിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് സ്റ്റാലിനും കൂട്ടരും ശനിയാഴ്ച സത്യാഗ്രഹമിരുന്നത്. പോലീസ് പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു.
ഇതിനിടെ സർക്കാരിനെതിരേ പ്രക്ഷോഭം ശക്തമാക്കുന്നതിനു വേണ്ടി ഡിഎംകെ എംഎൽഎമാരുടെ പ്രത്യേക യോഗം ഇന്നു ചേരുമെന്ന് സ്റ്റാലിൻ അറിയിച്ചു. സർക്കാർ വിശ്വാസവോട്ട് നേടിയത് ചട്ടങ്ങൾ പാലിച്ചല്ലെന്നും വിശ്വാസവോട്ടെടുപ്പ് വീണ്ടും നടത്തണമെന്നും സ്റ്റാലിൻ കഴിഞ്ഞ ദിവസം ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നിയമസഭയിലുണ്ടായ സംഭവങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നു ഗവർണറെ കാണും.
