08:30 pm 19/2/2017

ഒന്റാരിയോ : ബ്രാംപ്റ്റണ് സിറ്റിയുടെ ആഭിമുഘ്യത്തില്‍ കഴിഞ്ഞ 34 വര്‍ഷങ്ങളായി നടത്തി വരാറുള്ള “കാറബ്രാം” മള്‍ട്ടി കള്‍ച്ചറല്‍ ആഘോഷങ്ങളുടെ 2017 വര്‍ഷത്തെ നടത്തിപ്പ് തിയതിയും വിവിധ രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്ന പാവലിയനുകളുടെ ഭാരവാഹികളെയും “കാറബ്രാം” 2017,2018 വര്‍ഷത്തേക്കുള്ള ഡയരക്ടര് ബോര്‍ഡ് അംഗങ്ങളെയും ഫെബ്രുവരി 15 നു ബ്രാംപ്ടനില്‍ യൂണിഫാര്‍ ആഡിറ്റോറിയത്തില്‍ കൂടിയ ബ്രാംറ്റണ്‍ സിറ്റിയുടെ യോഗം തിരഞ്ഞെടുത്തു.ശ്രീമതി ആഞ്ജലീന ജോണ്‍സണ്‍ ചെയര്‍മാന്‍ ആയുള്ള ഡയറക്ടര്‍ ബോര്‍ഡ്അംഗങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളുടെ പ്രതിനിധീകരിക്കുന്ന സമിതിയിലേക്കും തിരഞ്ഞെടുപ്പ് നടന്നു,
ഇന്ത്യ പവലിയന്റെ ചെയര്‍മാന്‍ ആയി ജയശങ്കര്‍ പിള്ളയെയും,വൈസ് ചെയര്‍മാന്‍ ആയി ജസ്‌വീന്ദര്‍ സ്‌റാസ് നെയും ഐക്യകണ്ഡേന തിരഞ്ഞെടുത്തു.ഫെബ്രുവരി 15 നു വൈകിട്ട് 6 മണിമുതല്‍ 10 മാണി വരെ നടന്ന യോഗത്തില്‍ 2016 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചു അംഗീകരിച്ചു.വരുന്ന രണ്ടു വേഷങ്ങളിലേക്കുള്ള ഭാരവാഹികളെ വോട്ടിനിട്ട് തിരഞ്ഞെടുക്കുകയും ഉണ്ടായി, ചൈന,നേപ്പാള്‍,ഇറ്റലി, കാനഡ,ആഫ്രിക്ക,കരീബിയന്‍,ഹവായ്, ഈലം,അയര്‍ലന്‍ഡ്,ഫിലിപ്പീന്‍സ്,പോര്‍ച്ചുഗീസ് ,ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെയും തിരഞ്ഞെടുത്തു.
ഇന്ത്യന്‍ പവലിയനുകളിലേക്കുള്ള മറ്റു ഭാരവാഹികളെ പിന്നീട് അറിയിക്കും എന്ന് ചുമതലയേറ്റ ജയ് പിള്ള അറിയിച്ചു.ബ്രാംപ്ടന്‍ സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി ആണ് ഒരു മലയാളി ഇന്ത്യ പാവലിയന്റെ നേതൃസ്ഥാനത്തേക്ക് വരുന്നത്.
“സൗത്ത് ഏഷ്യന്‍ കനേഡിയന്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സര്‍വീസിന്റെ (SACHSS) നീണ്ടകാല പ്രവര്‍ത്തകര്‍ കൂടി ആണ് ജയ് പിള്ളയും ,ജസ്വീന്ദര്‍ സിങ്ങും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ആയി കാനഡയിലെ വിവിധ സര്‍ക്കാര്‍, സ്ഥാപനങ്ങളിലും (കനേഡിയന്‍ ബ്ലഡ്,ടെറി ഫോക്‌സ്,കിഡ്‌നി ഫൗണ്ടേഷന്‍),സന്നദ്ധ സംഘടനകളിലും(ഡൗണ്‍ ടൗണ്‍ മലയാളി,വേള്‍ഡ് മലയാളി,ഇന്‍ഡോ അമേരിക്കന്‍ പ്രെസ്സ്,ഇന്റര്‍നാഷണല്‍ പ്രെസ്സ് ഇന്‍സ്റ്റിറ്റിയൂട്ട്) )സാമൂഹിക സേവനം നടത്തി വരുന്ന ജയ് ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ് ചെയര്‍മാനും ,മാധ്യമ പ്രവര്‍ത്തകനും കൂടിയാണ്.ഇന്ത്യയിലും,വിദേശത്തും നിരവധി ഗസല്‍ ഷോകള്‍ അവതരിപ്പിച്ചിട്ടുള്ള ജസ്വീന്ദര്‍ മികച്ച ഗായകനും,തബലിസ്‌റ് കൂടിയാണ്.ഖല്‍സ എന്ന സാമൂഹിക സഗടനയുടെ പ്രവര്‍ത്തകന്‍ കൂടി ആണ് സ്‌റാര്‍ .
2017 ജൂലൈ 7 .8 9 തീയതികളില്‍ ബ്രാംപ്റ്റണില്‍ നടക്കുന്ന കാറാബ്‌റാമിലേക്കു എല്ലാ കാല കാരന്മാരുടെയും,വ്യവസായ വാണിജ്യ മുതല്‍മുടക്ക് കാരേയും,ഭാരവാഹികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.ഇന്ത്യയുടെ വിവിധ സംസ്കാരവും,കലയും,ചരിത്രവും,രുചികളും എല്ലാം അണിനിരക്കുന്ന ഒരു വന്‍ ആഘോഷം ആയിരിക്കും”കാറബ്രാം 2017” ഭാരവാഹികള്‍ അഭിപ്രയപ്പെട്ടു.
