നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കില്‍ അനൂപ് മേനോന്റെ കുറിപ്പ്

07:39 am 20/2/2017

download
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കില്‍ അനൂപ് മേനോന്റെ കുറിപ്പ്. നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും നിന്നോട് നന്ദി പറയാനുണ്ടാകും. മൌനത്തിന്‍റെ മറയില്‍ ഒളിക്കാത്തതിന്.. നിനക്കെന്നും പ്രിയപ്പെട്ട നിന്‍റെ ധൈര്യത്തിന്.. എന്നാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.
അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൂട്ടുകാരീ,
നീ എന്നും ഒരു നിറഞ്ഞ ചിരിയാണ്.
അരികില്‍ നില്‍ക്കുന്നവരിലേക്കെല്ലാം പടരുന്ന ഒരു ചിരി.
ജീവിതം എത്ര സുന്ദരമാണെന്ന് തോന്നി പോകുന്ന ചിരിയുടെ, സന്തോഷത്തിന്റെ മുഖമാണ് നീ.
വെള്ളിയാഴ്ച ജോലിയ്ക്കായ് ഇറങ്ങിത്തിരിക്കുമ്പോള്‍ കാറുമായി കാത്തു നിന്ന ഡ്രൈവര്‍ക്കും നീ ആ ചിരി സമ്മാനിച്ചിട്ടുണ്ടാകും.
മഹാനഗരത്തിലേക്കുള്ള യാത്രയില്‍ അകലുന്ന രാവെട്ടങ്ങള്‍ക്കെല്ലാം ചിരി നീ പകര്‍ന്നിട്ടുണ്ടാകും.
പിന്നീടെപ്പോഴോ നിന്‍റെ കാറിനുള്ളിലേക്ക് മദം തിളച്ചു കയറിയ മൃഗങ്ങള്‍ക്ക് മുന്നിലും ആദ്യം നീ ചിരിച്ചിട്ടുണ്ടാകും.
നിന്‍റെ ചിരി മായ്ച്ചവര്‍ക്ക്
ഒരു കോടതിയിലും
ഒരു മനസ്സിലും
മാപ്പില്ല.
പക്ഷേ അതിനും മുകളില്‍
ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിയ്ക്കും
നിന്നോട് നന്ദി പറയാനുണ്ടാകും.
മൌനത്തിന്‍റെ മറയില്‍ ഒളിക്കാത്തതിന്..
നിനക്കെന്നും പ്രിയപ്പെട്ട നിന്‍റെ ധൈര്യത്തിന്..