06:50 PM 2O/2/2017

ബംഗളുരു: നടുറോഡിൽ യുവതിയുടെ നേരെ ബൈക്ക് യാത്രക്കാരെൻറ ലൈംഗികാതിക്രമം. ബംഗളുരുവിലെ വടക്ക് കിഴക്ക് ഭാഗത്ത് ഫെബ്രുവരി 12നായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന എയർ ഹോസ്റ്റിസിനെയാണ് ബൈക്കിൽ വന്നയാൾ ലൈംഗികമായി അക്രമിച്ചത്. മുഖം കാണാത്ത രീതിയിൽ ഹെൽമറ്റ് ധരിച്ച ഇയാൾ യുവതിയെ തടഞ്ഞ് നിർത്തുകയും വസ്ത്രം വലിച്ച് കീറുകയുമായിരുന്നു.
എയർ ഹോസ്റ്റസ് ബഹളം വെച്ചതോടെ അക്രമി രക്ഷപ്പെട്ടു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ ഇതുവരെയും പൊലീസിന് അക്രമിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പുതുവത്സര ദിവസം ബംഗളുരുവിൽ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
