08:44 pm 20/2/2017
– പി.പി. ചെറിയാന്

നോര്‍ത്ത് കരോലിന: 1993ല്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബിങ്ങിനു സൂത്രധാരത്വം വഹിച്ച ബ്ലൈന്‍ഡ് ഒമര്‍ അബ്ദുല്‍ റഹ്മാന് ഫെബ്രുവരി 17 ശനിയാഴ്ച നോര്‍ത്ത് കാരലൈന പ്രിസണ്‍ ആശുപത്രിയില്‍ നിര്യാതനായി. 78 വയസ്സുള്ള ഈജിപ്ഷ്യന്‍ ക്ലറിക്ക് സ്വാഭാവിക അസുഖത്തെത്തുടര്‍ന്നാണ് മരണമടഞ്ഞതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. “”അള്ള ഷെയ്ക്ക് ഒമറിന്റെ ആത്മാവിനെ എടുത്തു” എന്നാണ് മകള്‍ ആസ്മ അബ്ദുല്‍ റഹ്മാന് ട്വിറ്ററില്‍ കുറിച്ചത്. ഒസാമ ബിന്‍ ലാദനെ ലോകം അറിയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് ഭീകരവാദത്തിന്റെ മുഖമുദ്രയായിരുന്നു അന്ധനായ അബ്ദുല്‍ റഹ്മാന്.
എഫ്സിഐ ന്യൂയോര്‍ക്ക് ആസ്ഥാനം, ലിങ്കണ് ഹോളണ്ട് ടണലുകള്‍, യുണൈറ്റഡ് നേഷന്‍സ് ആസ്ഥാനം എന്നിവ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനകുറ്റത്തിന് മാന്‍ഹാട്ടന്‍ ഫെഡറല്‍ ജ്യൂറി 1995ലാണ് ഒമറിനെ കുറ്റക്കാരനെന്നു കണ്ടെത്തിയതും 1996ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതും.
പ്രമേഹ രോഗത്താല്‍ അന്ധനായ ഒമര്‍ ബ്രയിന്‍ ലിപിയിലാണു ഖുറാന് പഠിച്ചത്. 1990ല്‍ ടൂറിസ്റ്റ് വീസയിലാണ് ഒമര്‍ അമേരിക്കയിലെത്തിയത്. തുടര്‍ന്നാണ് ഭീകരാക്രമണ പദ്ധതികള്‍ തയ്യാറാക്കിയത്
