ഫ്‌ളോറിഡ: ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്കയുടെ (അല) ഫ്‌ളോറിഡ ചാപ്റ്റര്‍, ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസിന്റെ സഹോദരി മേരി ക്രിസ്റ്റിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
അലയുടെ പ്രഥമ കമ്മിറ്റി അംഗവും, ന്യൂയോര്‍ക്ക്- ന്യൂജേഴ്‌സി മലയാളി സംഘടനകളിലെ നിറസാന്നിധ്യവുമായ ഡോ. ജേക്കബ് തോമസിന്റെ കുടുംബത്തോടും, അദ്ദേഹത്തോടും ഈ ദുഖസാഹചര്യത്തില്‍ എല്ലാ ആശ്വാസവും ഹൃദയംകൊണ്ടും, വാക്കുകള്‍കൊണ്ടും അറിയിക്കുന്നതായി ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് ശാമുവേല്‍ തോമസ്, സെക്രട്ടറി ബിജു ഗോവിന്ദന്‍കുട്ടി, ട്രഷറര്‍ അശോക് പിള്ള എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഏബ്രഹാം കളത്തില്‍ അറിയിച്ചതാണിത്.

