ബംഗലൂരു: ഐപിഎല്‍ താരലേലത്തില്‍ ആരും സ്വന്തമാക്കാതെ നിരവധി സൂപ്പര്‍ താരങ്ങള്‍. ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, ഇഷാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവരെ ആദ്യഘട്ടലേലത്തില്‍ ആരും ടീമിലെടുത്തില്ല. ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗം അഭിനവ് മുകുന്ദ്, പ്രഗ്യാന്‍ ഓജ, മുംബൈയുടെ കൗമാര വിസ്മയം പൃഥ്വി ഷാ, ഡല്‍ഹിയുടെ ഉന്‍മുക്ത് ചന്ദ്, മുന്‍ മുംബൈ ഇന്ത്യന്‍സ് താരം അബു നാച്ചിം, മുന്‍ ഇന്ത്യന്‍ താരം എസ് ബദരീനാഥ്, ആര്‍ പി സിംഗ്, പങ്കജ് സിംഗ് എന്നിവരാണ് ആരും സ്വന്തമാക്കാത്ത പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍.
വിദേശതാരങ്ങളില്‍ ഏറെ ആവശ്യക്കാരുണ്ടാകുമെന്ന് കരുതിയ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയി, ജോണി ബെയര്‍സ്റ്റോ, വിന്‍ഡീസ് താരങ്ങളായ മര്‍ലോണ്‍ സാമുവല്‍സ്, ജേസണ്‍ ഹോള്‍ഡര്‍, ജോണ്‍സണ്‍ ചാള്‍സ്, ന്യൂസിലന്‍ഡ് താരങ്ങളായ റോസ് ടെയ്‌ലര്‍, ഇഷ് സോധി, മിച്ചല്‍ സാന്റനര്‍, വെടിക്കെട്ട് ബാറ്റസ്മാന്‍ കോളിന്‍ മണ്‍റോ എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല.
ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍,വെയ്ന്‍ പാര്‍നല്‍, ഓസീസ് സതാരം മൈക്കല്‍ ക്ലിംഗര്‍, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് വീസ്, ഫര്‍ഹാന്‍ ബെന്‍ഹാര്‍ദ്ദീന്‍ ലങ്കന്‍ താരങ്ങളായ ദിനേശ് ചന്‍ഡിമല്‍, തിസാര പെരേര, മുന്‍ ഓസീസ് താരം ബ്രാഡ് ഹാഡിന്‍, ബ്രാഡ് ഹോഗ്, ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ബംഗ്ലാദേശിന്റെ സാബിര്‍ റഹ്മാന്‍ എന്നിവരെയും ആരും ടീമിലെടുത്തില്ല. ആകെ 352 താരങ്ങളില്‍ നിന്നും 27 വിദേശ കളിക്കാരുള്‍പ്പെടെ 61 താരങ്ങളെയാണ് വിവിധ ടീമുകള്‍ തെരഞ്ഞെടുത്തത്.