ഡാളസില്‍ ജോബ് ഫെയര്‍ മാര്‍ച്ച് ആറിന്

08:28 am 22/2/2017

– പി.പി. ചെറിയാന്‍
Newsimg1_49485980
ഡാളസ്: മാര്‍ച്ച് 6 തിങ്കളാഴ്ച ഡാളസ്സില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. മോക്കിങ്ങ് ബേഡ് ഡബിള്‍ടി ഹോട്ടലിലാണ്. ഡാളസ്- ഫോര്‍ട്ട വര്‍ത്തിലെവിവിധ കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗ്യരായ തൊഴില്‍ അന്വേഷകരെ കണ്ടെത്തുന്നതിനുള്ള ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നത്.

രാവിലെ 11 മുതല്‍ 2 വരെയാണ് സമയം.ഇന്റര്‍വ്യൂവിന് വരുന്നവര്‍ നേരത്തെ റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കോസ്റ്റ് റ്റു കോസ്റ്റ് കാരിയര്‍ ഫെയര്‍ വെബ്സൈറ്റില്‍ നിന്നും ലഭിക്കും.അര്‍ഹരായവര്‍ക്ക് നിയമനോത്തരവ് തല്‍സമയം തന്നെ നല്‍കുന്നതാണ്.ഇത്തരം ജോബ് ഫെയറിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെന്നതാണ് സംഘാടകരെ ഇതിന് പ്രേരിപ്പിക്കുന്നത്.

AddressDoubletree by hilton Dallas. Love Field, 3300 W.Mockingbird Lane Dallas, TX-75235.