പിതാവും മകനും ഓടിച്ച വാഹനം പരസ്പരം കൂട്ടിയിടിച്ച് ഇരുവരും മരണപ്പെട്ടു –

08:28 am 22/2/2017

പി.പി. ചെറിയാന്‍
Newsimg1_72816583
അലബാമ: അലബാമ ഹൈവേയില്‍ പിതാവും, മകനും ഓടിച്ചിരുന്ന വാഹനങ്ങള്‍ നേര്‍ക്കു നേര്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഇരുവരും കൊല്ലപ്പെട്ടതായി അലബാമ ഹൈവേ പെട്രോള്‍ ഓഫീസര്‍ അറിയിച്ചു.ഫെബ്രുവരി ശനിയാഴ്ച ഫെയ്റ്റ കൗണ്ടിയിലായിരുന്നു അപകടം സംഭവിച്ചത്.

ജെഫ്ബ്രാഷര്‍(50) ഓടിച്ചിരുന്ന ഫോര്‍ഡ്(2006) പിക്കഅപ്പ്, ബ്ളെയ്ന്‍ ബ്രാഷര്‍(22) ഓടിച്ചിരുന്ന ഷെവര്‍ലറ്റ്(2004) പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.പിതാവ് ജെഫ് സംഭവസ്ഥലത്തു വെച്ചും, മകന്‍ ബ്ലെയ്ന്‍ ആശുപത്രിയിലും വെച്ചു മരണമടഞ്ഞു.

ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും, ആള്‍ക്കഹോളായിരിക്കാം അപകടകാരണമെന്നും ഹൈവെ പെട്രോള്‍ ഓഫീസര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഓഫീസര്‍ വിസമ്മതിച്ചു. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.