ന്യൂഡൽഹി: 1000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ 1000 രൂപ നോട്ട് ഉടൻ പുറത്തിറങ്ങുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. റിസര്‍വ് ബാങ്ക് നോട്ട് അച്ചടിയും തുടങ്ങിയെന്നും റിപ്പോർട്ടുണ്ടായിരുന്നു.
2016 നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഇതിനകം 15.44 ലക്ഷം കോടി രൂപയുടെ 2000, 500 രൂപ നോട്ടുകള്‍ ആർ.ബി.ഐ ഇറക്കിയിട്ടുണ്ട്.