05:37 pm 22/2/2017
മുംബൈ: സൗജന്യ സേവനങ്ങൾ റിലയൻസ് ജിയോ തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിപണിയിൽ പിടിച്ച് നിൽക്കാനുള്ള പുതു തന്ത്രങ്ങളുമായി മറ്റ് മൊബൈൽ സേവനദാതാക്കൾ. എയർടെല്ലാണ് പുതിയ ഒാഫറുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 100 രൂപക്ക് ഒരു മാസത്തേക്ക് 10 ജിബി ഡാറ്റ നൽകുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്.
എയർടെല്ലിെൻറ പോസ്റ്റ്പെയ്ഡ് ഉപഭോക്താകൾക്കാണ് ഒാഫർ ലഭ്യമാകുക. നിലവിൽ 500 രൂപക്ക് 3 ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്. ഇതിനൊപ്പം 100 രൂപ കൂടി നൽകിയാൽ 13 ജിബി ഡാറ്റ ലഭിക്കും.
303 രൂപക്ക് 30 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. ഇൗ ഒാഫർ പ്രകാരം കോളുകളും മെസേജുകളും പരിപൂർണ സൗജന്യമാണ്. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു ജിയോ ഇന്ത്യയിൽ സേവനമാരംഭിച്ചത്. പരിപൂർണ സൗജന്യ സേവനങ്ങളായിരുന്നു ജിയോ നൽകിയത്. ഇൗ വർഷം മാർച്ചിൽ സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് പുതിയ ഒാഫർ ജിയോ പ്രഖ്യാപിച്ചത്