റിയാദ് : മലബാറിലും റിയാദിലും കേക്ക് നിര്‍മാണ രംഗത് പുതിയൊരു ചുവടുവെപ്പുമായി ഹാഷ് കോര്‍ണര്‍ ,അതിന്റെ ലോഗോ പ്രകാശനം പ്രശസ്ത പ്രാസംഗികനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ നെടുവമ്പ്രം നിര്‍വഹിച്ചു.
കഴിഞ്ഞ ദിവസം സുലൈ ഇസ്തിറാഹയില്‍ വെച്ച് റിയാദ് ഹുരിക്കന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന എപിക്യൂര്‍ ഫാമിലി ഫുഡ് ആന്‍ഡ് ഫണ്‍ ഫെയറില്‍ വെച്ചു നിറഞ്ഞ സദസ്സിനു മുന്നില്‍ വെച്ചാണ് പ്രകാശന കര്‍മം നിര്വഹിക്കപ്പെട്ടത് . മലബാറില്‍ പുതിയ രണ്ടു ഔട്‌ലെറ്റുകള്‍ കൂടി ഉടന്‍ നിലവില്‍ വരുമെന്ന് പ്രകാശന ചടങ്ങില്‍ വെച്ച് മാനേജിങ് ഡയറക്ടര്‍ ആശിഫ മുഹമ്മദ് അറിയിച്ചു
ബര്‍ത്തഡേ കേക്ക് ,കാറ്ററിങ് .എന്നിവ റിയാദിലും വിപുലമായ രീതില്‍ ആരംഭിച്ചു കഴിഞ്ഞതായും അവര്‍ അറിയിച്ചു.
തദവസരത്തില്‍ നടന്ന ചടങ്ങില്‍ അഷ്റഫ് നരിക്കുനി സ്വാഗതവും നിസാം നാട്ടുകല്ലിങ്കാല്‍ ,ഷാജി പുളിമൂട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു .മിഥുന്‍ നന്ദിയും പറഞ്ഞു
ബര്‍ത്ത്‌ഡേ കേക്കുകള്‍ മറ്റു പാര്‍ട്ടി കേക്കുകള്‍ എല്ലാം മുന്‍കൂട്ടി യുള്ള ഓര്‍ഡര്‍ പ്രകാരം ചെയ്തു നല്‍കുന്നതാണ് ബന്ധപ്പെടേണ്ട നമ്പര്‍ 0558284844.