എഡിന്‍ബര്‍ഗ് സീറോ മലബാര്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി രക്തദാനം നടത്തി –

08:44 pm 22/2/2017

ശങ്കരന്‍കുട്ടി
Newsimg1_21221123
മക്കാലന്‍: എഡിന്‍ബര്‍ഗ് സീറോ മലബാര്‍ കത്തോലിക്കാ സഭ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ യുണൈറ്റഡ് ബ്ലഡ് സര്‍വീസുമായി ചേര്‍ന്ന് ഫെബ്രുവരി 19 ഞായറാഴ്ച എഡിന്‍ബര്‍ഗ് സീറോ മലബാര്‍ ദേവാലയത്തില്‍ വച്ച് രക്തദാനം നടത്തി. ചടങ്ങില്‍ ഇരുപത്തിനാലോളം രക്ത ദാദാക്കള്‍ സസന്തോഷം പങ്കെടുക്കുകയുണ്ടായി. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നടന്ന ഈ ജീവകാരുണ്യ രക്തദാന ചടങ്ങില്‍ പൂര്‍ണമനസ്സോടെ സഹൃദയ മനോഭാവത്തോടെ എത്തി ചേര്‍ന്ന നല്ലവരായ എല്ലാ സമര്‍പ്പിത ദാദാക്കള്‍ ക്കും ചാപ്റ്റര്‍ പ്രസിഡന്റ് സിബി വര്‍ഗീസ് നിസ്സീമമായ നന്ദി രേഖപ്പെടുത്തി.

ഡിവൈന്‍ മേഴ്‌സി ചര്‍ച്ച് വികാരി ഫാ. വില്‍സണ്‍ ആന്‍റണി ഉത്ഘാടനം ചെയ്ത ഈ രക്തദാന ചടങ്ങില്‍ ട്രസ്റ്റീ അംഗങ്ങളായ എബ്രഹാം ഫിലിപ്പോസ് , ജോണ്‍സണ്‍ വര്‍ഗീസ്, സെക്രട്ടറി തോമസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. അവിശ്വസനീയമായ ഈ കാരുണ്യ പ്രവര്‍ത്തനത്തിന് വാളന്റിയേഴ്‌സും, രക്ത ദാദാക്കളും യുനൈറ്റഡ് ബ്ലഡ് സര്‍വീസ് അംഗങ്ങളും ഒത്തൊരു മയോടെ പ്രവര്‍ത്തിച്ചു എന്ന് എല്ലാവരേയും അഭിനന്ദിച്ചു കൊണ്ട് പ്രസിഡന്റ് സിബി അറിയിച്ചു. ഇനിയും ഇതുപോലുള്ള സല്‍കര്‍മ്മങ്ങള്‍ക്ക് എല്ലാവരും എല്ലാ വിധ പിന്‍തുണകളും വാഗ്ദാനം നല്‍കി .