08:45 pm 22/2/2017
ന്യുയോര്‍ക്ക്: പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്കാരം ന്യുയോര്‍ക്ക്്് വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ്് പ്രസിഡന്റ് കെ.എന്‍.പാര്‍ത്ഥസാരഥി പിള്ളയ്ക്ക്് സമ്മാനിച്ചു. ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രമാണ് അവാര്‍ഡ് നല്‍കിയത്്. ഗുരുവനന്ദനത്തിന്റേയും, ഗുരുപരമ്പരയുടേയും, മതേതരത്ത്വത്തിന്റേയും പ്രസക്തി ഈ കാലഘട്ടത്തില്‍ വിളിച്ചോതുന്ന ഇടമാണ് ശാന്തിഗിരി എന്നും അദ്ദേഹം പറഞ്ഞു. സ്വജീവിതം കൊണ്ട് ഗുരുപരമ്പരയുടെ പ്രാധാന്യം സാക്ഷാത്ക്കരിക്കുന്ന പൂജിതപീഠം സമര്‍പ്പണം ആഘോഷം എന്തുകൊണ്ടും വളരെ പ്രത്യേകതയുള്ളതാണ്. ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്ക് നമ്മുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയും എന്നാല്‍ വ്യക്തികളുടെ മനസ്സമാധാനം ഉയര്‍ത്തുന്നതിന് ഗുരുശിഷ്യബന്ധത്തിലൂന്നിയ ആത്മീയരീതിയിലൂടെ മാത്രമേ സാധിതമാകുമെന്നും മന്ത്രി പറഞ്ഞു.
സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം പരത്തുന്ന ശാന്തിഗിരിയുടെ പ്രവര്‍ത്തനം ലോകം അറിയണമെന്ന്്് പാര്‍ത്ഥസാരഥി പിള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഒമാനിലെ പാര്‍ലമെന്റ് മെംബര്‍ അഹമ്മദ് മുഹമ്മദ് യഹിയ അല്‍ ഹദാബി, നടിയും മുന്‍ എം.പിയുമായ ഡോ.ഉര്‍വശി ശാരദ, നാഷണല്‍ സ്കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് സി.ഇ.ഒ. മനീഷ് കുമാര്‍ എന്നിവരും പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി.മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ഭാരവാഹികളെയും, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്നും എം.എസ്.സി. പോളിമര്‍ കെമിസ്ട്രിയില്‍ മൂന്നാം റാങ്ക് നേടിയ കുമാരി ആരതി യേയും ചടങ്ങില്‍ മന്ത്രി ആദരിച്ചു. കരുണാകര ഗുരുവിന്റെ ത്യാഗജീവിതം വിവരിക്കുന്ന ‘ഗുരുശിഷ്യദീപ്തി’ എന്ന പുസ്തകത്തിന്റെ പ്രകാശനം സി.ദിവാകരന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു
ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാച്ചല്ലൂര്‍ അബ്ദുള്‍ സലീം മൗലവി, ഫാദര്‍ ജോസ് കിഴക്കേടം , ജമാ അത്തെ ഇസ്ലാമി തിരുവനന്തപുരം പ്രസിഡന്റ് ജനാബ് എച്ച് ഷഹീര്‍ മൗലവി, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുജാത, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി.കലാകുമാരി, ബി.ജെ.പി.തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ബാലമുരളി, ഒമാന്‍ മിഡില്‍ ഈസ്റ്റ് യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ.ജി.ആര്‍.കിരണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു