ഗാര്‍ലന്റ് ഐഎസ്ഡി പ്രസംഗ മത്സരം ഒന്നാം സ്ഥാനം ജോതം സൈമണിന്

10:20 am 23/2/2017

– പി.പി. ചെറിയാന്‍
unnamed

ഡാലസ്: ഗാര്‍ലന്റ് ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്ടിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്പീച്ച് കോംപറ്റീഷനില്‍ ഏഴാം ഗ്രേഡ് വിദ്യാര്‍ഥി ജോതം സൈമണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഫൈനലിലെത്തിയ 16 വിദ്യാര്‍ത്ഥികളെ പിന്തള്ളിയാണ് ജോതം സൈമണ്‍ വിജയ കിരീടമണിഞ്ഞത്. യൂണിവേഴ്‌സിറ്റി ഇന്റര്‍ സ്‌കൊലാസ്റ്റിക് ലീഗ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ ജാക്‌സണ്‍ ടെക്‌നോളജി മിഡില്‍ സ്കൂള്‍ പ്രതിനിധിയായാണ് ജോതം പങ്കെടുത്തത്. പഠനത്തിലും സംഗീത ഉപകരണങ്ങളിലും,സ്‌പോര്‍ട്‌സിലും ഒരേ പോലെ താല്‍പര്യം പ്രകടിപ്പിക്കുന്ന,ഇവിടെ ജനിച്ചു വളര്‍ന്ന ജോതം മലയാള ഭാഷ വായിക്കുന്നതിനും പ്രസംഗിക്കുന്നതിനും കഴിവു തെളിയിക്കുന്ന വിദ്യാര്‍ത്ഥിയാണ്. ഗാര്‍ലന്റില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശികളായ പുലിക്കോട്ടില്‍ ബാബുലിജി ദമ്പതികളുടെ മൂത്ത മകനാണ് ജോതം. ജോവാന്‍ ഇളയ സഹോദരിയും