ചെന്നൈ സെന്‍റ്. തോമസ് മൗണ്ട് സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു.

11;54 am 23/2/2017

download
ചെന്നൈ: ചെന്നൈ സെന്‍റ്. തോമസ് മൗണ്ട് സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പല്ലാവരത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു.

വ്യാഴാഴ്ച രാവിലെ ഒന്പതിനാണ് സംഭവം. അമിതമായ തിരക്ക് കാരണം ഏഴു പേരും ട്രെയിനിൽ വാതിൽപ്പടിയിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് റെയിൽവേ പോലീസ് ഫോഴ്സ് സൂപ്രണ്ട് ഡോ. പി. വിജയകുമാർ പറഞ്ഞു.

2015-16 കാലത്ത് ചെന്നൈയിൽ 13 പേർ ട്രെയിനിൽ നിന്ന് വീണു മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അമിതമായ തിരക്ക് മൂലം വാതിൽപ്പടിയിൽ തൂങ്ങി യാത്ര ചെയ്യേണ്ടി വരുന്നതാണ് അപകടത്തിന് കാരണമാകുന്നത്.