ബിഎംസി വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ശിവസേനയ്ക്ക് മുന്നേറ്റം

12:34 pm 23/2/2017
download (2)

മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ കോർപറേഷനുകളിലേക്കും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനിലേക്കുമുള്ള(ബിഎംസി) വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ശിവസേനയ്ക്ക് മുന്നേറ്റം. ഫലം പുറത്തുവന്ന നാലു സീറ്റുകളിൽ മൂന്നിടത്ത് ശിവസേനയും ഒന്നിൽ ബിജെപിയും വിജയിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിൽ ലഭ്യമായ വിവരമനുസരിച്ച് ശിവസേന 80 സീറ്റുകളിൽ ശിവസേന ലീഡ് ചെയ്യുകയാണ്. ബിജെപി 50 സീറ്റുകളിലും കോണ്‍ഗ്രസ് 18 സീറ്റുകളിലും മഹാരാഷ്ട്ര നവനിർമാണ്‍ സേന പത്തു സീറ്റുകളും മുന്നിലാണ്. മഹാരാഷ്ട്രയിലെ 10 നഗരസഭകളിലേക്കും 26 ജില്ലാപരിഷത്തിലേക്കും 283 പഞ്ചായത്ത് സമിതികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ശിവസേനയുടെ ഭരണത്തിന് കീഴിലാണ് മുംബൈ കോർപറേഷൻ. ഇത്തവണ ബിജെപി സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്കാണ് ശിവസേന മത്സരിച്ചത്.